< Back
Saudi Arabia
സൗദിയിൽ വിവിധ ഇടങ്ങളിൽ ശക്തമായ തുടരുന്നു; വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യത
Saudi Arabia

സൗദിയിൽ വിവിധ ഇടങ്ങളിൽ ശക്തമായ തുടരുന്നു; വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

Web Desk
|
26 July 2022 10:10 PM IST

സൗദിയുടെ തീരദേശ പ്രവിശ്യകളിൽ അടുത്ത ദിവസങ്ങളിൽ മഴക്ക്‌ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദിയുടെ തീരദേശ മേഖലകളിൽ ശക്തമായ മഴ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്ക്, പടിഞ്ഞാറൻ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ്ക്ക് സാധ്യതയുള്ളത്. ഇതിനിടെ ജിസാൻ അസീർ പ്രവിശ്യകളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി.

സൗദിയുടെ തീരദേശ പ്രവിശ്യകളിൽ അടുത്ത ദിവസങ്ങളിൽ മഴ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയുടെയും പടിഞ്ഞാറൻ പ്രവിശ്യയുടെയും ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യത. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം അൽകോബാർ, ഖത്തീഫ്, ദഹ്റാൻ, അൽഹസ്സ, ഹറാദ്, സൽവ പ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദ, താഇഫ്, മൈസാൻ, മക്ക, അർദിയാത്ത്, ഖുൻഫുദ ഭാഗങ്ങളിലുമാണ് ശക്തമായ മഴ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സൗദി സിവിൽ ഡിഫൻസാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്. ഇതിനിടെ അസീർ, ജിസാൻ, അൽബാഹ, ഖമീസ് മുശൈത്ത്, നജ്റാൻ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജിസാനിൽ വിവിധ ഇടങ്ങളിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ളിടങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് നിർദേശം നൽകി. ശക്തമായ വേനൽ ചൂടിനിടെയാണ് മിക്കയിടങ്ങളിലും മഴയെത്തിയത്. ഇത് കടുത്ത ചൂടിന് അൽപം ആശ്വസം പകർന്നിട്ടുണ്ട്.

Related Tags :
Similar Posts