< Back
Saudi Arabia
സൗദിയിൽ തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ട പരിധി ഉയർത്തി
Saudi Arabia

സൗദിയിൽ തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ട പരിധി ഉയർത്തി

Web Desk
|
5 July 2023 11:29 PM IST

സ്ഥാപനങ്ങളിലെ എണ്‍പത് ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകളും ഖിവ വഴി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

റിയാദ്: സൗദിയില്‍ തൊഴില്‍ കരാറുകള്‍ ഖിവ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ട പരിധി ഉയര്‍ത്തി. സ്ഥാപനങ്ങളിലെ എണ്‍പത് ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകളും ഖിവ വഴി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. തൊഴില്‍ കരാറുകളുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിധി ഉയര്‍ത്തിയത്. സ്ഥാപനങ്ങള്‍ തങ്ങളുടെ എണ്‍പത് ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകളും ഖിവ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ അവസാനം വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.

സമയപരിധിക്കുള്ളില്‍ നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. തൊഴില്‍ ദാതാവിന്റെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുന്നതിനും, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒപ്പം തര്‍ക്കങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും ലഘൂകരിക്കുന്നതിനും തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുവാനും പദ്ധതി സഹായിക്കും.

Related Tags :
Similar Posts