< Back
Saudi Arabia
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പ്രതികരണവുമായി സൗദി
Saudi Arabia

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പ്രതികരണവുമായി സൗദി

Web Desk
|
23 July 2021 11:15 PM IST

രാജ്യത്തിന്റെ നയത്തിനും സമീപനത്തിനും എതിരായ നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി

പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സൗദി അറേബ്യയുടെ ഔദ്യോഗിക പ്രതികരണം. രാജ്യത്ത് ഇത്തരം സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഫോണ്‍ കോളുകളോ സന്ദേശങ്ങളോ നീരീക്ഷിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിവാദമായി തുടരുന്ന പെഗസാസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക പ്രതികരണം. പെഗാസസ് പോലുള്ള സ്‌പൈവെയറുകള്‍ ഉപയോഗിച്ച് സൗദിയില്‍ ആരുടെയും ഫോണ്‍ കോളുകളോ സന്ദേശങ്ങളോ നീര്‍ക്ഷിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നയത്തിനും സമീപനത്തിനും എതിരായ ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.

പെഗസാസ് സ്‌പൈവെയര്‍ സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാദങ്ങളെ പാടെ തള്ളുന്നതാണ് സൗദിയുടെ ഔദ്യോഗിക പ്രതികരണം.

Similar Posts