< Back
Saudi Arabia
സൗദിയിൽ മുഴുവൻ സ്‌കൂളുകളിലും ഓഫ്‌ലൈൻ പഠനം ആരംഭിക്കുന്നു
Saudi Arabia

സൗദിയിൽ മുഴുവൻ സ്‌കൂളുകളിലും ഓഫ്‌ലൈൻ പഠനം ആരംഭിക്കുന്നു

Web Desk
|
9 Jan 2022 10:11 PM IST

സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ ഈ മാസം ഇരുപത്തി മൂന്ന് മുതൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നതിനാണ് വിദ്യഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ അനുമതി നൽകിയത്

സൗദിയിലെ സ്‌കൂളുകളിൽ കിൻഡർ ഗാർഡൻ ഉൾപ്പെടെ എല്ലാ തരം ക്ലാസുകളിലും ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് അനുമതി നൽകി. സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ ഈ മാസം ഇരുപത്തി മൂന്ന് മുതൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നതിനാണ് വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങൾ അനുമതി നൽകിയത്.

രാജ്യത്തെ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും നേരിട്ട് പഠനം ആരംഭിക്കുവാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്‌കൂളുകളുടെ പ്രവർത്തനം ഇതോടെ പൂർണ്ണമായി പുനസ്ഥാപിക്കും. ഈ മാസം ഇരുപത്തി മൂന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. കെ.ജി തലം മുതൽ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് ഇതോടെ ഓഫ്ലൈൻ ക്ലാസുകൾക്ക് തുടക്കം കുറിക്കുക. ഏഴാം തരം മുതൽ മുകളിലോട്ടുള്ള ക്ലാസുകളിൽ ഇതിനകം ഓഫ്ലൈൻ പഠനം നടന്നു വരുന്നുണ്ട്. സർക്കാർ സ്വകാര്യ, ഇന്റർ നാഷണൽ സ്‌കൂളുകൾക്ക് നിബന്ധന ബാധകമായിരിക്കും. എല്ലാ തരം ക്ലാസുകളിലെയും വിദ്യാർഥികൾ നേരിട്ട് ക്ലാസുകളിൽ ഹാജരാകണമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ ഓഫ്ലൈൻ ക്ലാസുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുവാനും മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്ത് കോവിഡ് കോസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ആശങ്കക്കിടെയാണ് വിദ്യഭ്യാസ ആരോഗ്യ മന്ത്രാലയങ്ങളുടെ പുതിയ പ്രഖ്യാപനം.

Similar Posts