< Back
Saudi Arabia
നയതന്ത്ര, പ്രത്യേക പാസ്പോർട്ട് ഉടമകൾക്ക് വിസ വേണ്ട;കരാറൊപ്പിട്ട് സൗദിയും ചൈനയും
Saudi Arabia

നയതന്ത്ര, പ്രത്യേക പാസ്പോർട്ട് ഉടമകൾക്ക് വിസ വേണ്ട;കരാറൊപ്പിട്ട് സൗദിയും ചൈനയും

Web Desk
|
15 Dec 2025 4:28 PM IST

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന കരാർ

റിയാദ്: നയതന്ത്ര, പ്രത്യേക, സർവീസ് പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് ഇരുരാജ്യങ്ങളിലേക്കുമുള്ള വിസ ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന കരാർ. സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊർജ്ജ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. പ്രിൻസ് ഫൈസലും വാങ് യിയും സൗദി-ചൈനീസ് ഉന്നതതല സംയുക്ത സമിതിയുടെ അഞ്ചാം സമ്മേളനത്തിൽ പങ്കെടുക്കുകയും സുരക്ഷ, സ്ഥിരത, വികസനം, എന്നിവയിൽ ഇരുരാജ്യങ്ങളും പരസ്പരം പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

Similar Posts