< Back
Saudi Arabia
സൗദി സ്മാർട്ട് ഗ്രിഡ് കോൺഫറൻസിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും
Saudi Arabia

സൗദി സ്മാർട്ട് ഗ്രിഡ് കോൺഫറൻസിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും

Web Desk
|
14 Dec 2025 4:44 PM IST

25 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും

റിയാദ്: സൗദി ഊർജ മന്ത്രാലയത്തിന്റെ കീഴിൽ 13-ാമത് സൗദി സ്മാർട്ട് ഗ്രിഡ് കോൺഫറൻസ് തിങ്കളാഴ്ച റിയാദിൽ ആരംഭിക്കും. 'ഇന്നത്തെ ഇന്നൊവേഷൻ, നാളത്തെ സുസ്ഥിരതയ്ക്കായി' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും സ്‌പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന ഈ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 28 പാനൽ ചർച്ചകളും ടെക്‌നിക്കൽ സെഷനുകളും ഉണ്ടാകും. സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങളിലെ ആഗോള മുന്നേറ്റങ്ങളെക്കുറിച്ച് 225 ശാസ്ത്ര പ്രബന്ധങ്ങൾ ഇവിടെ അവതരിപ്പിക്കും. ഊർജ മേഖലയിലെ പ്രധാന പരിവർത്തനങ്ങൾ, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിൽ നവീകരണത്തിനുള്ള പങ്ക്, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ സംയോജനം, വൈദ്യുതി സംഭരണത്തിനുള്ള നൂതനമായ പരിഹാരങ്ങൾ, സ്മാർട്ട് ലോഡ് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കോൺഫറൻസിൽ ചർച്ചാവിഷയമാകും.

Related Tags :
Similar Posts