< Back
Saudi Arabia
Saudi is about to impose restrictions on foreign trucks
Saudi Arabia

നിക്ഷേപ സൗഹൃദ രാജ്യമായി മാറാൻ സൗദിഅറേബ്യ

Web Desk
|
2 Sept 2024 10:23 PM IST

നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പാക്കും

ദമ്മാം: രാജ്യത്തേക്കുള്ള നിക്ഷേപ അവസരം വർധിപ്പിക്കുന്നതിന് പദ്ധതിയുമായി സൗദി അറേബ്യ. വിദേശ നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിക്ഷേപ സൗഹൃദ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര സാമ്പത്തിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥ ഇടപെടലുകൾ ഒഴിവാക്കി മുൻകൂർ അനുമതികളും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാൻ പദ്ധതിയുള്ളതായും നിക്ഷേപ മന്ത്രാലയത്തെ ഉദ്ധരിച്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദി നിക്ഷേപ മന്ത്രാലയത്തെ ഉദ്ധരിച്ച അന്താരാഷ്ട്ര സാമ്പത്തിക മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിക്ഷേപകർക്കിടയിൽ മേഖലയിൽ ഉയർന്നു വരുന്ന മത്സരത്തിനിടയിൽ സ്ഥാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപ സൗഹൃദ രാജ്യമെന്ന സ്ഥാനം ഉയർത്താനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു. ബ്യൂറോക്രസി ഇടപെടലുകൾ വെട്ടികുറച്ച്, ഒന്നിലധികം ലൈസൻസുകളുടെയും അനുമതികളുടെയും ആവശ്യകത ഒഴിവാക്കി, പേപ്പർ വർക്കുകൾ ഗണ്യമായി കുറച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കാനാണ് പദ്ധതി. അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നിക്ഷേപ നിയമത്തിൽ വിദേശികൾക്കും സ്വദേശികൾക്കും തുല്യ പരിഗണന നൽകും. ഒപ്പം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും യഥേഷ്ടം ഫണ്ടുകൾ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം, പിഴകളും ലംഘനങ്ങളും അപ്പീൽ ചെയ്യാനുള്ള അവസരം എന്നിവയും ലഭിക്കും. ബിസിനസ് തർക്കങ്ങൾ കോടതിക്ക് പുറത്ത് പരിഹരിക്കുവാനുള്ള സാധ്യതയും പുതിയ നിയമത്തിൽ ഉറപ്പാക്കും.

Similar Posts