< Back
Saudi Arabia
Saudi Tourism Minister Says Saudi Arabia is a Global Model in Tourism at Rome Summit
Saudi Arabia

'സൗദി' ടൂറിസം മേഖലയിലെ ആഗോളമാതൃക; റോമിലെ ഉച്ചകോടിയിൽ സൗദി ടൂറിസം മന്ത്രി

Web Desk
|
4 Oct 2025 9:43 PM IST

ടൂറിസം ജീവനക്കാരിലുള്ളത് 50 ശതമാനത്തിലേറെ വനിതകൾ

റിയാദ്: ടൂറിസം മേഖലയിൽ ലോകത്തിന് മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കിയ രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്തിബ്. ടൂറിസം ജീവനക്കാരിൽ അൻപത് ശതമാനം വനിതകളെ നിയമിച്ച് സൗദി അറേബ്യ ലോകത്തിന് മാതൃക സൃഷ്ടിച്ചിരിക്കുയാണെന്നും സൗദി ടൂറിസം മന്ത്രി പറഞ്ഞു. റോമിൽ സമാപിച്ച വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലക്ഷക്കണക്കിന് പരിശീലന അവസരങ്ങൾ നൽകിയും, ടൂറിസം തൊഴിലാളികളിൽ സ്ത്രീകളുടെ പങ്കാളിത്തം 50% ആയി വർധിപ്പിക്കുന്നതിലും വിജയിച്ച സൗദിയുടെ നേട്ടം ലോകത്തിന് അനുകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2035 ഓടെ ആഗോളതലത്തിൽ പുതുതായി നിർമ്മിക്കപ്പെടുന്ന തൊഴിലവസരങ്ങളിൽ മൂന്നിലൊന്ന് യാത്രാ, ടൂറിസം മേഖലയിൽ നിന്നായിരിക്കും. ഇത് ആഗോള സാമ്പത്തിക വളർച്ചയ്ക്കുള്ള സവിശേഷ മുതൽകൂട്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്ത ഗ്ലോബൽ ഉച്ചകോടി ആഗോള ടൂറിസത്തിന് പുതിയ ദിശ നിർണയിക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Posts