< Back
Saudi Arabia
സൗദി ടൂറിസ്റ്റ് മേഖലയിൽ വൻകുതിപ്പ്,  ഈ വർഷം അവസാനത്തിൽ ടൂറിസ്റ്റുകൾ ചെലവാക്കിയത് 28 ബില്യൺ ഡോളർ
Saudi Arabia

സൗദി ടൂറിസ്റ്റ് മേഖലയിൽ വൻകുതിപ്പ്, ഈ വർഷം അവസാനത്തിൽ ടൂറിസ്റ്റുകൾ ചെലവാക്കിയത് 28 ബില്യൺ ഡോളർ

Web Desk
|
6 Dec 2025 6:59 PM IST

യൂറോപ്യൻ സന്ദർശകരുടെ എണ്ണത്തിൽ 14% വർധനവ്

റിയാദ്: ടൂറിസ്റ്റ് മേഖലയിൽ വൻകുതിപ്പുമായി സൗദി. ഈ വർഷം അവസാനത്തിൽ ടൂറിസ്റ്റുകൾ ചെലവാക്കിയത് 28 ബില്യൺ ഡോളർ ചെലവാക്കിയെന്ന് ടൂറിസം ഉപമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അറിയിച്ചു. യൂറോപ്യൻ സന്ദർശകരുടെ എണ്ണത്തിൽ 14% വർധനവ് രേഖപ്പെടുത്തിയതായും കിഴക്കൻ ഏഷ്യയിൽ നിന്നും പസഫിക് മേഖലയിൽ നിന്നുള്ള സഞ്ചാരികൾ 15% വർധിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 18% വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ നിക്ഷേപ മേഖലയിൽ ഏറ്റവും വാഗ്ദാനമേകുന്ന മേഖലയായി ടൂറിസം മേഖല തുടരുന്നുവെന്ന് ഹൈഫ ബിൻത് മുഹമ്മദ് പറഞ്ഞു. സ്വകാര്യ താമസസൗകര്യങ്ങളുടെ എണ്ണത്തിലുണ്ടായ അതിവേഗ വളർച്ചയെക്കുറിച്ചും അവർ പ്രത്യേകം പരാമർശിച്ചു. രാജ്യത്ത് ഗ്രാമീണ ലോഡ്ജുകൾക്കും സ്വകാര്യ ഹോസ്പിറ്റാലിറ്റി ഹോമുകൾക്കുമായി 31000-ത്തിലധികം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന ആവശ്യകതയും നിക്ഷേപകരുടെ താത്പര്യവും അടയാളപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. ടൂറിസം മേഖലയിൽ 10 കോടി സന്ദർശകരെത്തിയെന്നും മേഖലയിലെ മൊത്തം ചെലവ് 275 ബില്യൺ റിയാലിലെത്തിയെന്നും അവർ കൂട്ടിച്ചേർത്തു. വർഷം തോറും പുതിയ ലക്ഷ്യങ്ങൾ പിന്തുടർന്ന് മുന്നോട്ടുനീങ്ങുകയാണെന്നും ടൂറിസം ഉപമന്ത്രി ഹൈഫ കൂട്ടിച്ചേർത്തു.

Similar Posts