< Back
Saudi Arabia
Saudi Arabia wins 78 medals at West Asian Paralympic Games
Saudi Arabia

പശ്ചിമേഷ്യൻ പാരാലിമ്പിക് ഗെയിംസ്: 78 മെഡലുകൾ നേടി സൗദി

Web Desk
|
7 Feb 2026 6:03 PM IST

35 സ്വർണം, 31 വെള്ളി, 12 വെങ്കലം

മസ്‌കത്ത്: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നടക്കുന്ന അഞ്ചാമത് പശ്ചിമേഷ്യൻ പാരാലിമ്പിക് ഗെയിംസിൽ ശ്രദ്ധേയമായ പ്രകടനം തുടർന്ന് സൗദി. ആകെ 78 മെഡലുകളാണ് സൗദി ടീം നേടിയത്. 35 സ്വർണം, 31 വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് മെഡൽ വേട്ട.

വെള്ളിയാഴ്ച നീന്തൽ, ടേബിൾ ടെന്നീസ്, ബോസിയ, പാരാലിമ്പിക് സൈക്ലിങ് എന്നിവയിലായി 7 സ്വർണം, 8 വെള്ളി, 2 വെങ്കലം എന്നിവയുൾപ്പെടെ 17 മെഡലുകൾ ടീം സ്വന്തമാക്കി. നീന്തൽ ടീം ഇന്ന് ആകെ 6 മെഡലുകൾ കയ്യിലാക്കി. 2 സ്വർണം, 3 വെള്ളി, 1 വെങ്കലം എന്നിവയാണ് നേടിയത്.

Similar Posts