< Back
Saudi Arabia
ദുബൈയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് സൗദിയ
Saudi Arabia

ദുബൈയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് സൗദിയ

Web Desk
|
7 March 2026 12:18 PM IST

റിയാദ്, ജിദ്ദ എയർപോർട്ടുകളിൽ നിന്നും ഇന്ന് മുതൽ വിമാനങ്ങളുണ്ടാകും

റിയാദ്: റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. തുടക്കത്തിൽ പരിമിതമായ ഷെഡ്യൂളുകളോടെയാണ് സർവീസുകൾ തുടങ്ങുന്നത്. റിയാദിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും (SV596, SV597), ജിദ്ദയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള (SV588, SV589) വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സർവീസുകൾ ഘട്ടംഘട്ടമായി വർധിപ്പിക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

അതേസമയം, കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 8 അർധരാത്രി വരെ നീട്ടിയതായും സൗദിയ വ്യക്തമാക്കിയിട്ടുണ്ട്. മോസ്‌കോ, പെഷാവർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 15 വരെയും നിർത്തിവെച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് പുതിയ തീരുമാനങ്ങൾ യഥാസമയം യാത്രക്കാരെ അറിയിക്കുമെന്നും സൗദിയ അധികൃതർ കൂട്ടിച്ചേർത്തു.

Similar Posts