< Back
Saudi Arabia

Saudi Arabia
സൗദിയിലെത്തിയ ഹമീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
|5 Jun 2022 1:22 PM IST
സൗദിയിലെ ജുബൈലിലെത്തിയ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ജുബൈല്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പരിപാടി സുലൈമാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഫാസിസം-മതനിരാസം-ലിബറലിസം എന്ന വിഷയത്തില്‍ കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ ചഹചാരി സെന്ററിന്റെ വിപുലീകരണത്തോടനുബന്ധിച്ചുള്ള പ്രചരണാര്‍ഥമാണ് ഹമീദലി തങ്ങള്‍ സൗദിയിലെത്തിയത്. സുന്നി സെന്റര്‍ സഹചാരിക്കായി ശേഖരിച്ച തുക ഹമീദലി തങ്ങള്‍ക്ക് കൈമാറി. ഇബ്രാഹീം ദാരിമി, കരീം ചോണങ്ങാട് സജീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.