< Back
Saudi Arabia
Cinematic explosion: Saudi film Seven Dogs sets Guinness World Records
Saudi Arabia

സിനിമാറ്റിക് സ്‌ഫോടനം: ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി സൗദി സിനിമയായ സെവൻ ഡോഗ്‌സ്

Web Desk
|
30 Aug 2025 8:59 PM IST

നേട്ടം ജെയിംസ് ബോണ്ട് സിനിമയെ മറികടന്ന്

റിയാദ്: ജെയിംസ് ബോണ്ട് സിനിമയെ മറികടന്ന് രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി സൗദി സിനിമയായ സെവൻ ഡോഗ്‌സ്. ഏറ്റവും വലിയ സിനിമാറ്റിക് സ്‌ഫോടനം ചിത്രീകരിച്ചതിനാണ് റെക്കോർഡ്. റിയാദടക്കമുള്ള സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് ചിത്രീകരണം.

ഒറ്റ സീനിൽ ഏറ്റവും വലിയ ഹൈ എക്സ്പ്ലോസീവ് ഉഗ്ര സ്ഫോടനം നടത്തിയതിനാണ് ഗിന്നസ് റെക്കോർഡ്. 350 കി.ഗ്രാം TNT | 20 ബെൻടൊണൈറ്റ്, 20,000 ലിറ്റർ പെട്രോൾ എന്നിവ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ചിത്രീകരണം. ജെയിംസ് ബോണ്ട് ചിത്രത്തിന്റെ നേരത്തെയുള്ള സ്‌ഫോടന റെക്കോർഡ് മറികടന്നാണ് നേട്ടം.

175ലധികം സൗദി സിനിമ പ്രവർത്തകരാണ് സിനിമയുടെ പിന്നണിയിൽ. ആദിൽ എൽ അർബി, ബിലാൽ ഫല്ലാഹ് എന്നിവർ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സൗദി ചിത്രമാണ് സെവൻ ഡോഗ്‌സ്. ആക്ഷൻ ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന സിനിമ റിയാദിലെ ബുളേവാർഡ് സിറ്റിയടക്കമുള്ള പ്രദേശങ്ങളിലാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ഏതാനും ഭാഗങ്ങൾ മുംബൈയിലും ചിത്രീകരിച്ചിട്ടുണ്ട്. 15 കോടി സൗദി റിയാലാണ് ചിത്രത്തിന്റെ ബജറ്റ്, അറബ് മേഖലയിലെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് ചിത്രീകരിക്കുന്ന സിനിമയും സെവൻ ഡോഗാണ്. ഈ വർഷം അവസാനത്തോടെയായിരിക്കും സിനിമ തിയേറ്ററുകളിൽ എത്തുക.

Similar Posts