< Back
Saudi Arabia

Saudi Arabia
സ്വകാര്യ ഡാറ്റ മാർക്കറ്റിങ് പ്രൊമോഷന് ഉപയോഗിച്ചു; സൗദിയിലെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ
|17 Jan 2026 5:50 PM IST
48 പരാതികളിൽ തീരുമാനമെടുത്ത് SDAIA
റിയാദ്: വ്യക്തികളുടെ സ്വകാര്യ ഡാറ്റ ശേഖരിച്ച് മാർക്കറ്റിങ് പ്രൊമോഷൻ ഉൾപ്പെടെ നടത്തിയതിന് സൗദിയിലെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും. ഇത് സംബന്ധിച്ച 48 പരാതികളിൽ തീരുമാനമെടുത്ത് സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA). വ്യക്തിഗത ഡാറ്റ സംരക്ഷണ അവലോകന കമ്മിറ്റിയാണ് നടപടിയെടുത്തത്. ആർട്ടിക്കിൾ 36 ൽ അനുശാസിക്കുന്ന പിഴകളാണ് ചുമത്തുന്നത്.
നിയന്ത്രണങ്ങൾ പാലിക്കാതെ വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുക, ന്യായമില്ലാതെ വ്യക്തികളുടെ ഡാറ്റ വെളിപ്പെടുത്തുക, ഡാറ്റ സംരക്ഷിക്കാൻ വേണ്ട സംഘടനാ, ഭരണ, സാങ്കേതിക നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുക, വ്യക്തികളുടെ സമ്മതം വാങ്ങാതെ ഡാറ്റ പ്രമോഷണൽ, മാർക്കറ്റിങ് സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിക്കുക തുടങ്ങിയ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.