< Back
Saudi Arabia
മദീനയിലെ റൗള ശരീഫിൽ പ്രാർഥനക്കുള്ള സമയം കുറച്ചു
Saudi Arabia

മദീനയിലെ റൗള ശരീഫിൽ പ്രാർഥനക്കുള്ള സമയം കുറച്ചു

Web Desk
|
26 May 2024 11:02 PM IST

ഹജ്ജിനെത്തുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണം.

മദീന: മദീനയിലെ റൗള ശരീഫിൽ പ്രാർഥനക്കുള്ള സമയം കുറച്ചു. നേരത്തെ ഒരാൾക്ക് പതിനഞ്ച് മിനുട്ട് വരെ അനുവദിച്ചിരുന്നത് പത്ത് മിനുട്ടായാണ് ചുരുക്കിയത്. ഹജ്ജിനെത്തുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണം.

ഇരു ഹറം കാര്യ മന്ത്രാലയ ജനറൽ അതോറിറ്റിയാണ് പുതിയ നിർദ്ദേശം നടപ്പിലാക്കിയത്. നുസുക് ആപ്ലിക്കേഷൻ വഴി പെർമിറ്റ് കരസ്ഥമാക്കുന്നവർക്ക് മാത്രമാണ് റൗളയിൽ പ്രാർഥനക്ക് പ്രവേശനം ലഭിക്കുക. ഇത് തുടരും. പെർമിറ്റിലെ തിയ്യതിയും സയമവും കൃത്യമായി പാലിക്കണം. പെർമിറ്റിന്റെ അര മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നും ഹറംകാര്യാലയ അതോറിറ്റി വ്യക്തമാക്കി.

Similar Posts