< Back
Saudi Arabia
Samastha
Saudi Arabia

സമസ്ത സെക്രട്ടറി ദമ്മാമിലെത്തി; സ്വീകരണമൊരുക്കി എസ്.ഐ.സി ദമ്മാം

Web Desk
|
12 May 2023 10:05 PM IST

പ്രയാസകരമായ ഈ ഘട്ടത്തില്‍ സമസ്തയുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന പാതയില്‍ ഉറച്ച് നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അണികളെ അദ്ദേഹം ആഹ്വാനം ചെയ്തു

ദമ്മാം: ഹൃസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലികുട്ടി മുസ്‍ല്യാര്‍ക്ക് സ്വീകരണം നല്‍കി. പ്രയാസകരമായ ഈ ഘട്ടത്തില്‍ സമസ്തയുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന പാതയില്‍ ഉറച്ച് നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അണികളെ അദ്ദേഹം ആഹ്വാനം ചെയ്തു. ദമ്മാം എസ്.ഐ.സി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

ദമ്മാം എസ്.ഐ.സി ഒരുക്കിയ സ്വീകരണ പരിപാടി അബൂ ജിര്‍ഫാസ് അറക്കല്‍ മുസ്ഥഫ ദാരിമി ഉല്‍ഘാടനം ചെയ്തു. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടുപോയവര്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തി. സകരിയ്യ ഫൈസി. മഹീന്‍ വിഴിഞ്ഞം, സവാദ് ഫൈസി വര്‍ക്കല എന്നിവര്‍ ചേര്‍ന്ന് പ്രൊഫസര്‍ ആലികുട്ടി മുസ്‍ല്യാരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രയാസകരമായ ഈ ഘട്ടത്തില്‍ സമസ്തയുടെ പാതയില്‍ അടിയുറച്ച് നിലകൊള്ളുവാന്‍ ആലികുട്ടി മുസ്ല്യാര്‍ അണികളെ ആഹ്വാനം ചെയ്തു. മന്‍സൂര്‍ ഹുദവി, മുജീബ്, അബ്ദുറഹ്മാന്‍, ബഷീര്‍ കൊളത്തൂര്‍, മുനീര്‍ കൊടുവള്ളി, അബു യാസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts