< Back
Saudi Arabia
Six Flags theme park opens in Qiddiyah
Saudi Arabia

ഖിദ്ദിയ്യ സിക്‌സ് ഫ്‌ളാഗ്‌സ് തീം പാർക്ക് തുറക്കുന്നു

Web Desk
|
16 Nov 2025 3:17 PM IST

ഡിസംബർ 31 മുതൽ സന്ദർശകർക്ക് പ്രവേശനം

റിയാദ്: സൗദിയിലെ ഖിദ്ദിയ്യയിലുള്ള സിക്‌സ് ഫ്‌ളാഗ്‌സ് തീം പാർക്ക് തുറക്കുന്നു. ഡിസംബർ 31 മുതൽ സന്ദർശകർക്ക് പ്രവേശനം നൽകും. റിയാദിൽ നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് പർവതനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ്യ സിറ്റി സ്ഥിതി ചെയ്യുന്നത്. 'സിക്‌സ് ഫ്‌ളാഗ്‌സ് ഖിദ്ദിയ്യ സിറ്റി' പാർക്ക് ഖിദ്ദിയ്യ നഗരത്തിലെ ആദ്യ വിനോദ കേന്ദ്രമാണ്. 28 റൈഡുകൾ

പാർക്കിൽ ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതും ഉയരമുള്ളതുമായ റോളർ കോസ്റ്ററായ ഫാൽക്കൺ ഫ്ലൈറ്റ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചരിഞ്ഞ റോളർ കോസ്റ്ററായ റാറ്റ്ലർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ട്രിപ്പിൾ-ലോഞ്ച് സസ്പെൻഡഡ് റോളർ കോസ്റ്ററായ സ്പിറ്റ്ഫയർ എന്നിങ്ങനെ ലോക റെക്കോർഡ് തകർത്ത വിനോദങ്ങൾ ഇവിടെയുണ്ടാകും. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി 18 പ്രത്യേക റൈഡുകളുണ്ടാകും.

മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 325 റിയാൽ മുതൽ ആരംഭിക്കും, കുട്ടികളുടെ ടിക്കറ്റ് നിരക്ക് 275 റിയാൽ മുതലായിരിക്കും, നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സന്ദർശകർക്ക് ടിക്കറ്റ് ഏീഎമേെലേക്ക് അപ്ഗ്രേഡ് ചെയ്ത് വിനോദങ്ങൾ കൂടുതൽ സൗകര്യം നേടാം. ഇത് എല്ലാ റൈഡുകളിലേക്കും മുൻഗണന നൽകുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും അവരുടെ സഹായികൾക്കും നിരക്കിൽ കിഴിവ് അനുവദിച്ചിട്ടുണ്ട്. 75 റിയാൽ മുതലാണ് ഇവരുടെ ടിക്കറ്റ് നിരക്ക്. പാർക്കിനുള്ളിൽ നിന്ന് വാങ്ങുമ്പോൾ മാത്രമേ അവർക്ക് ഇളവ് ലഭിക്കൂ.

Similar Posts