< Back
Saudi Arabia
New drug law in Kuwait from December 15
Saudi Arabia

സൗദിയിൽ ലഹരിക്കടത്ത് കേസില്‍ ആറ് വിദേശികള്‍ക്ക് വധശിക്ഷ

Web Desk
|
4 Aug 2025 10:10 PM IST

നജ്റാന്‍ ഗവര്‍ണറേറ്റിലാണ് ശിക്ഷ നടപ്പിലാക്കിയത്

ദമ്മാം: മയക്കുമരുന്ന് കടത്തിയ കേസില്‍ ആറ് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. നജ്റാന്‍ ഗവര്‍ണറേറ്റിലാണ് ശിക്ഷ നടപ്പിലാക്കിയത്. മാരക ലഹരി വസ്തുവായ ഹാഷിഷ് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് കടത്ത് കേസില്‍ ഒരു മാസത്തിനിടെ സ്വദേശികളും വിദേശികളുമായ 35 ലേറെ പേര്‍ക്കാണ് സൗദിയില്‍ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

കേസില്‍ എത്യോപ്യന്‍ സ്വദേശികളായ ജമാൽ അബ്ദു ഹസ്സൻ യൂസഫ്, ലാറ്റോ എൻഗോസ് ടെസ്ഫാഹി ഹൈലെ, ടെഡ്രോസ് അലി വർക്ക്നെ, കാസ അൽ-റഖ് സിസി ജമാര, അബ്ദുൾറഹ്മാൻ അബ്ദുല്ല നൂർ എന്നിവര്‍ക്കും, സമാനമായ മറ്റൊരു കേസില്‍ സൊമാലിയൻ പൗരന്‍ അബ്ദുല്ല ഇബ്രാഹിം സാദ് മുസ്തഫയേയുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്. കേസിന്‍റെ തുടക്കത്തില്‍ തന്നെ പിടിയിലായ പ്രതികള്‍ക്ക് കീഴ്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Similar Posts