< Back
Saudi Arabia
റിയാദ് പാർക്കുകളിൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം
Saudi Arabia

റിയാദ് പാർക്കുകളിൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം

Web Desk
|
5 Nov 2025 3:42 PM IST

നിരീക്ഷണത്തിന് 1,600 ക്യാമറകളും എഐ സാങ്കേതികവിദ്യയും

റിയാദ്: റിയാദ് പാർക്കുകളിൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം ഏർപ്പെടുത്തും. 1,600 ക്യാമറകളും എഐ സാങ്കേതികവിദ്യയും അടങ്ങുന്ന വിപുലമായ നിരീക്ഷണ സംവിധാനമാണ് ഒരുങ്ങുന്നത്. കുട്ടികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ ഒത്തുചേരലുകൾ തടയാനുമാണ് സംവിധാനത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അധികൃതർ. സംവിധാനങ്ങൾ മുഴുവൻ സമയവും നിരീക്ഷണങ്ങൾ നടത്തുന്നതിലൂടെ പാർക്കുകളിലെ ലൈറ്റുകളും ചെടികളും നശിപ്പിക്കുന്നവരെ തിരിച്ചറിയാനും അവർക്കെതിരെ തൽക്ഷണം നടപടി സ്വീകരിക്കാനും സാധിക്കും.

Similar Posts