< Back
Saudi Arabia
Sneha Keralam ICF
Saudi Arabia

സ്നേഹ കേരളം ഐ.സി.എഫ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

Web Desk
|
14 March 2023 10:32 PM IST

സ്നേഹ കേരളം 'ഒന്നിച്ചു നിൽക്കാൻ എന്താണ് തടസ്സം' എന്ന ശീർഷകത്തിൽ ഐ.സി.എഫ് നടത്തിവരുന്ന ക്യാംപെയിനിന്റെ ഭാഗമായി ഐ.സി.എഫ് സീക്കോ സെക്ടർ 'ചായ ചർച്ച' സംഘടിപ്പിച്ചു.

ഇന്നലെകളിലെ സൗഹൃദത്തിന്റെ നല്ല സങ്കൽപങ്ങളെ തിരസ്‌കരിച്ചതാണ് സാംസ്‌കാരിക കേരളത്തിലെ അപചയങ്ങളുടെ മുഖ്യകാരണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ദമ്മാം ഹോളിഡേ ഹോട്ടലിൽ നടന്ന ചർച്ചയിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖർ അനുഭവങ്ങൾ പങ്കുവെച്ചു.

ചർച്ചയിൽ പങ്കെടുത്ത് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം, ശാക്കിർ(നവോദയ), വേണുഗോപാൽ(നസ്മ), അഫ്‌സൽ (കെ.എം.സി.സി), ഇർഷാദ് (ഐ.എം.സി.സി), ഫസൽ ബദർ (കെ.ഡി.എസ്.എഫ്), അബ്ദുസ്സലാം (കെ.സി.എഫ്), ഐ.സി.എഫ് പ്രോവിൻസ് സെൻട്രൽ സാരഥികളായ അൻവർ കളറോഡ്, നാസർ മസ്താൻ മുക്ക്, അബദുറഹ്മാൻ പുത്തനത്താണി, ഹർഷാദ് ഇടയന്നൂർ, ശഹീർ(രിസാല സ്റ്റഡി സർക്കിൾ), സിദ്ദീഖ് ഇർഫാനി, അഷറഫ് ജൗഹരി, ഹിളർ മുഹമ്മദ്, അബ്ബാസ് കുഞ്ചാർ, അബ്ദുൽ ഖാദിർ സഅദി, മഹ്മൂദ് ഹാജി എന്നിവർ പങ്കെടുത്തു. ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ സമാപന പ്രസംഗം നടത്തി. മുസ്തഫ മാസ്റ്റർ മുക്കൂട് കീനോട്ട് അവതരിപ്പിച്ചു. സിദ്ദീഖ് സഖാഫി ഉറുമി സ്വാഗതവും റിയാസ് ആലംപാടി നന്ദിയും പറഞ്ഞു.

Similar Posts