< Back
Saudi Arabia

Saudi Arabia
അസീര്‍ പ്രവിശ്യയില്‍ മഞ്ഞ് വീഴ്ച തുടരുന്നു; ഗതാഗതം തടസപ്പെട്ടു
|22 May 2023 12:58 AM IST
ഇതിനെ കുറിച്ച് പഠനം നടത്താന്‍ സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി.
ദമ്മാം: സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. ഖമീസ് മുശൈത്ത്, അല്‍സുദ, അബഹ ഭാഗങ്ങളിലാണ് ശക്തമായ മഞ്ഞ് വീഴ്ച.
റോഡുകളും വഴികളും മഞ്ഞ് മൂടിയതോടെ ഗതാഗത തടസവും നേരിട്ടു. മഞ്ഞ് പുതച്ച മലകള്‍ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ദൃശ്യമനോഹാരിതയും നല്‍കുന്നുണ്ട്.
ഇവിടെ മഞ്ഞ് വീഴ്ച സാധരണമാണെങ്കിലും ഇത്ര ശക്തമായ രീതിയില്‍ അനുഭവപ്പെടുന്നത് ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ അസാധാരണ പ്രതിഭാസമെന്ന് വിശേഷിപ്പിച്ച സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇതിനെ കുറിച്ച് പഠനം നടത്താന്‍ നിര്‍ദേശം നല്‍കി.