< Back
Saudi Arabia

Saudi Arabia
ദമ്മാമിലെ കിങ് ഫഹദ് എയർപ്പോർട്ട് വഴിയുള്ള യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
|28 July 2022 6:32 PM IST
എയർപോർട്ടുകളിലെ ചെക്ക് ഇൻ സമയത്തെ കാലതാമസത്തിന് പ്രധാന കാരണം മിക്കപ്പോഴും നമ്മുടെ ലഗേജ് പാക്കിങ്ങിലെ അശ്രദ്ധയാണ്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെയുള്ള ലഗ്ഗേജുകളാണെങ്കിൽ നമുക്ക് അത്തരം കാലതാമസം ഒഴിവാക്കാനും യാത്രാ നടപടികൾ സുഖകരമാക്കാനും സാധിക്കും.
അത്തരത്തിൽ ചെക്ക് ഇൻ സമയത്തെ കാലതാമസം ഒഴിവാക്കാനായി സൗദിയിലെ ദമാം ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന യാത്രക്കാർക്കും കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് കിങ് ഫഹദ് എയർപോർട്ട് അധികൃതർ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണ്
- ചെക്ക് ഇൻ ചെയ്യുന്ന ഓരോ ബാഗേജിന്റെയും പരമാവധി ഭാരം 32 കിലോഗ്രാമിൽ കൂടരുത്.
- ബാഗ്ഗേജുകളുടെ ആകെ ഉയരവും നീളവും വീതിയും കൂടി 158 സെ.മീറ്ററിൽ കൂടാനും പാടില്ല.
- അഥവാ, കാർഡ്ബോർഡ് ബോക്സ്, സാധാരണ സ്യൂട്ട്കേസുകൾ, അല്ലെങ്കിൽ ബാഗുകൾ എന്നിവയുടെ
- ഉയരം; 51 സെ.മീ, നീളം; 76 സെ.മീ, വീതി; 31 സെ.മീ എന്നിങ്ങനെയായിരിക്കണം.
- ടെലിവിഷൻ കൊണ്ടുപോകുന്നവർക്ക് പരമാവധി 42 ഇഞ്ച് ടെലിവിഷൻ മാത്രമേ അനുവദിക്കുകയൊള്ളു.
- ബേബി സ്‌ട്രോളറുകൾ, സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവ പോലോത്തവ സുരക്ഷിതമായ പാക്കേജിങ്ങിന് ശേഷവും ചില ഭാഗങ്ങൾ പുറത്തേക്ക് തള്ളിനിന്നാൽ ചിലപ്പോൾ അനുവദനീയമായേക്കാം.
- വൃത്താകൃതിയിലുള്ളതോ, ക്രമരഹിതമല്ലാത്ത ആകൃതിയിലുള്ളതോ ആയ ബാഗുകൾ, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയ പല ആകൃതിയിലുള്ള ബാഗുകൾ, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകൾ, പുതപ്പ് പൊതിഞ്ഞ ബാഗുകൾ എന്നിവ ഇനി മുതൽ അനുവദനീയമായിരിക്കില്ല.
- എന്നാൽ സാധാരണ ആകൃതിയിലുള്ള യാത്രാ ബാഗേജ്, വശങ്ങൾ പുറത്തേക്ക് തള്ളി നിൽക്കാത്ത രൂപത്തിലുള്ള പരന്ന പ്രതലമുള്ള, ശരിയായി പായ്ക്ക് ചെയ്ത ബോക്സുകൾ എന്നിവ അനുവദിക്കുന്നതായിരിക്കും.
- ബാഗ്ഗേജുകൾ പാക്ക് ചെയ്യുന്നവർ പ്രത്യേകം ഓർക്കുക, പാക്ക് ചെയ്യുന്നവയുടെ എല്ലാ വശങ്ങളും പരന്ന രൂപത്തിലാവാനെങ്കിലും പരമാവധി ശ്രമിക്കുക.