< Back
Saudi Arabia
Steel was imported in excess of demand; Saudi Arabia with investigation
Saudi Arabia

ആവശ്യത്തിൽ കൂടുതൽ സ്റ്റീൽ ഇറക്കുമതി ചെയ്തു; അന്വേഷണവുമായി സൗദി അറേബ്യ

Web Desk
|
4 May 2024 10:31 PM IST

സൗദി ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

ദമ്മാം: ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നും ആവശ്യത്തിൽ കൂടുതൽ സ്റ്റീൽ ഇറക്കുമതി ചെയ്തതിൽ അന്വേഷണം പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിലവാരം കുറഞ്ഞ സ്റ്റീലുകളുടെ ഇറക്കുമതി വഴിയുണ്ടായ നഷ്ടങ്ങളും ബാധ്യകളും കണ്ടെത്തുന്നതിന് ആന്റി ഡംപിംങ് അന്വേഷണമാണ് നടക്കുക. രാജ്യത്തെ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കുന്നതിനും ഇറക്കുമതി നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2022ൽ നിലവിൽ വന്ന അന്താരാഷ്ട്ര വ്യാപാര പരിഹാര നിയമത്തിനനുസൃതമായാണ് അന്വേഷണം നടക്കുക.

ആഭ്യന്തര സ്റ്റീൽ വ്യവസായത്തിന് ഹാനികരമായേക്കാവുന്ന ഉൽപന്നങ്ങൾ സൗദി വിപണിയിലേക്ക് ഡംപ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് അന്വേഷണം സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. അന്വേഷണം വഴി രാജ്യത്തെ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കുന്നതിനും ഇറക്കുമതിയിലെ വർധനവ് നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

Similar Posts