< Back
Saudi Arabia
Sulai FC Super Cup semi-finals and finals on Friday
Saudi Arabia

സുലൈ എഫ്.സി സൂപ്പർ കപ്പ് സെമി, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച

Web Desk
|
25 Jun 2025 4:44 PM IST

ആദ്യ സെമി ഫൈനൽ മത്സരത്തിൽ അസീസിയ്യ സോക്കർ, ഫ്യൂചർ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായി ഏറ്റുമുട്ടും

റിയാദ്: സുലൈ എഫ്.സി റിയാദ് സംഘടിപ്പിക്കുന്ന ഒന്നാമത് സൂപ്പർ കപ്പിന്റെ സെമി ലൈനപ്പ് പൂർത്തിയായി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന മത്സരങ്ങളിലായിരുന്നു സെമിയിലേക്കുള്ള ടീമുകളെ തിരഞ്ഞെടുത്തത്. നിരവധി ആളുകളായിരുന്നു മത്സരം വീക്ഷിക്കാനെത്തിയത്.

ഫവാസ് (റോയൽ ഫോക്കസ് ലൈൻ എഫ് സി), നിഷാൻ (റിയാദ് ബ്ലാസ്റ്റേഴ്സ്), ആഷിഖ് (അസീസിയ്യ സോക്കർ), സോമു (ആസ്റ്റർ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി) ജിൻഷാദ് (എഫ്.സി ദാറുൽ ബൈല), സഫ്വാൻ (പ്രവാസി സോക്കർ സ്‌പോർട്ടിങ്), റിസ്വാൻ (റെയിൻബൊ എഫ്.സി), ഷിബിൽ (റിയാദ് ബ്ലാസ്റ്റേഴ്സ്), അഖിൽ (യൂത്ത് ഇന്ത്യ എഫ്.സി), സഹദ് അക്കായ് (എഫ്.സി ദാറുൽ ബൈല) എന്നിവർ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നേടി.

ടൂർണമെന്റ് എക്യുഎസ് അഡ്വർടൈസിങ് കമ്പനി മാനേജിങ് ഡയറക്ടർ അനീഷ് കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന സിദ്ദീഖ് തുവ്വൂർ വിശിഷ്ടാതിഥിയായി. വിർച്വൽ സൊല്യൂഷൻ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക് കമ്പനി പ്രതിനിധികളായ അർഷാദ്, അൻഷിഫ്, സാബിത് എന്നിവർ സന്നിഹിതരായിരുന്നു.

സൂപ്പർ കപ്പ് വിന്നേഴ്സ് പ്രൈസ് മണി സ്‌പോൺസർ ചെയ്തത് എക്യുഎസ് അഡ്വർടൈസിങ് കമ്പനിയും റണ്ണേഴ്സ് പ്രൈസ് മണി സ്‌പോൺസർ ചെയ്തത് ഹനാദി ട്രേഡിങ്ങ് കമ്പനിയുമാണ്. എല്ലാ മത്സരങ്ങളിലുമുള്ള മാൻ ഓഫ് ദി മാച്ച് ഗിഫ്റ്റ് സ്‌പോൺസർ ചെയ്തത് ഷിനു കാർ മെയിൻറ്റനൻസും അറേബ്യൻ ആക്സസും സംയുക്തമായിട്ടാണ്. വിർച്വൽ സൊല്യൂഷൻ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക് കമ്പനി സ്‌പോൺസർ ചെയ്ത വളണ്ടിയർക്കുള്ള ജേഴ്സി ഗ്രൗണ്ടിൽ വെച്ച് ക്ലബ് പ്രതിനിധി നഫീർ, റഫീഖ് എന്നിവരിൽ നിന്ന് വളണ്ടിയർ ക്യാപ്റ്റൻ അബ്ദുല്ല ഏറ്റുവാങ്ങി.

നിബു സകീർ (എം.ഡി ബ്രദേഴ്സ് ഗ്രൂപ്പ് സൗദി അറേബ്യ), അർഷാദ് (വിർച്വൽ സൊല്യൂഷൻ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക് കമ്പനി), റിഫ പ്രധിനിധികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, ശകീൽ എന്നിവരും ജലീൽ, സകരിയ, ഹാഷിഫ്, ശകീൽ, ഫർഹാൻ, അബു, കബീർ, അഫ്രിഡ്, സഫു, യൂസുഫ്, റിസ്വാൻ, ഷബീർ അലി, ശുകൂർ, അമീൻ എന്നിവരും വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അസീസിയ്യ സോക്കർ, ഫ്യൂചർ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായും ഈത്താർ ഹോളിഡേയ്സ് റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, എഫ്.സി ദാറുൽ ബൈലയുമായും ഏറ്റുമുട്ടും.

സഫ മക്ക പോളിക്ലിനിക് മെഡിക്കൽ വിഭാഗം നിയന്ത്രിച്ചു. റിഫ റഫറിങ് പാനൽ മെമ്പർമാരായ നാസർ എടക്കര, അമീർ അലി, ശരീഫ്, അൻസാർ, മാജിദ് എന്നിവർ കളികൾ നിയന്ത്രിച്ചു. നിഷാദ്, നൗഷാദ് ചക്കാല, ഷബീർ, അബ്ദു, ഹബീബ്, ഷഹൽ എന്നിവർ ടെക്‌നിക് വിഭാഗവും നിയന്ത്രിച്ചു. തുഫൈൽ, അനീസ്, ഇർഷാദ്, മിനാജ്, അനസ്, അറഫാത്ത്, റിച്ചു, സുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts