< Back
Saudi Arabia
Summer heat intensified in Saudi; The temperature crossed 48 degrees Celsius
Saudi Arabia

സൗദിയിൽ വേനൽ ചൂട് ശക്തമായി; താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു

Web Desk
|
9 Jun 2024 11:18 PM IST

വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി

ദമ്മാം:സൗദിയിൽ വേനൽ ചൂടിന് കാഠിന്യമേറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കൻ പ്രവിശ്യയിൽ താപനില 48ഡിഗ്രി സെൽഷ്യസ് കടന്നു. റിയാദിലും മക്ക മദീന നഗരങ്ങളിലും ചൂട് ശക്തമായി.

രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്. റിയാദ്, മക്ക, മദീന നഗരങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 45 മുതൽ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. ഇത്തവണ വേനൽ അത്യന്തം ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Similar Posts