< Back
Saudi Arabia
സൗദി ദേശീയ ദിനാഘോഷത്തിൽ സജീവമായി സൂപ്പർ താരങ്ങൾ
Saudi Arabia

സൗദി ദേശീയ ദിനാഘോഷത്തിൽ സജീവമായി സൂപ്പർ താരങ്ങൾ

Web Desk
|
24 Sept 2023 12:00 AM IST

നെയ്മറും ക്രിസ്റ്റ്യാനോയും ബെൻസിമയുമെല്ലാം ഇത്തവണ സൗദി ദേശീയ ദിനാഘോഷത്തിൽ സജീവമായി പങ്കെടുത്തു

റിയാദ്: നെയ്മറും ക്രിസ്റ്റ്യാനോയും ബെൻസിമയുമെല്ലാം ഇത്തവണ സൗദി ദേശീയ ദിനാഘോഷത്തിൽ സജീവമായി. താരങ്ങൾ സൗദി പരമ്പരാഗത നൃത്തം ചവിട്ടുന്ന ദൃശ്യങ്ങൾ ലക്ഷങ്ങളാണ് കണ്ടത്. ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലെത്തിയ താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി.

സൗദി പ്രോ ലീഗിലെ കളികളെല്ലാം കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയ ദിന പൊലിമയിലാണ്. കഴിഞ്ഞ മത്സരത്തിൽ അൽ നസ്‌റിനായി ഇരട്ട ഗോൾ നേടി ക്രിസ്റ്റ്യാനോ അർദ നൃത്തം ചവിട്ടി. ഏറ്റവുമൊടുവിൽ സൗദിയിലെത്തിയ ബ്രസീൽ സൂപ്പർ താരം നെയ്മറും ബിഷ്തണിഞ്ഞു. ഗ്രൗണ്ടിലിറങ്ങി അർദ നൃത്തച്ചുവടുകൾ വെച്ചു.

ഹിലാലിലെ റൂബൻ നെവസ്, യാസിൻ ബോണോ, മിലിങ്കോവിച്ച് , കൗലിബാലി, മിട്രോവിച് എന്നിവരും ഇതിന്റെ ഭാഗമായി. മാക്‌സിമിൻ, മെൻഡി, റിയാദ് മെഹ്‌റസ്, ഫ്രാങ്ക് കെസ്സി, വീഗ എന്നിങ്ങിനെ മികച്ച പടയുള്ള അൽ അഹ്‌ലിയും സൗദി ദേശീയ ദിനാഘോഷം കഹ്വ നുണഞ്ഞ് അർദ ചുവടിൽ ആഘോഷിച്ചു.

സൗദിയിലെത്തിയ താരപ്പകടളോടെ കോടാനു കോടികളുടെ പരസ്യമാണ് സൗദിയിലെ കമ്പനികളും ഇത്തവണ ചിലവഴിച്ചത്. ബ്രാൻഡിങിൽ സൗദി അറേബ്യ എന്ന പേര് തെളിയിച്ചാണ് ദേശീയ ദിനാഘോഷത്തിന് ഇത്തവണ കൊടിയിറങ്ങുന്നത്.


Similar Posts