< Back
Saudi Arabia
സൗദിയിൽ സ്‌കൂൾ ബസുകളെ നിരീക്ഷിക്കാൻ സംവിധാനം
Saudi Arabia

സൗദിയിൽ സ്‌കൂൾ ബസുകളെ നിരീക്ഷിക്കാൻ സംവിധാനം

Web Desk
|
22 Dec 2022 12:20 AM IST

ഓപ്പറേറ്റിംഗ് ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും

സൗദിയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെയും പ്രവര്‍ത്തനം നീരീക്ഷിക്കാന്‍ ഓട്ടോമാറ്റഡ് സംവിധാനം നടപ്പിലാക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും. ഓപ്പറേറ്റിംഗ് ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും.

പൊതു ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പുതിയ സംവിധാനം വഴി ഉറപ്പ് വരുത്താന്‍ സാധിക്കും. ഓട്ടോമാറ്റഡ് മോണിറ്ററിംഗ് സിസ്റ്റം വഴി സ്‌കൂള്‍ ബസുകളെയും സ്പഷ്യലൈസ്ഡ് ബസുകളെയും നിരീക്ഷിക്കുന്നതാണ് സംവിധാനം.

പദ്ധതി അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പ്രധാനമായും മൂന്ന് നിയമ ലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ നിരീക്ഷിക്കുക. ബസ് ഓപ്പറേഷന്‍ അനുമതി, ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവയാണ് ഇത് വഴി നിരീക്ഷിക്കുക. കൂടുതല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം പിന്നീട് കൂട്ടിചേര്‍ക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Similar Posts