< Back
Saudi Arabia

Saudi Arabia
കുതിച്ചു കയറി തദാവുൽ!; ഒരാഴ്ചക്കിടെ വിദേശികൾ വാങ്ങിക്കൂട്ടിയത് 170 കോടി റിയാലിന്റെ ഓഹരികൾ
|16 Feb 2026 5:08 PM IST
ഭൂരിഭാഗവും സ്വന്തമാക്കിയത് വിദേശ സ്ഥാപനങ്ങൾ
റിയാദ്: സൗദി ഓഹരി വിപണി ലോകമെമ്പാടുമുള്ള വിദേശികൾക്ക് പൂർണമായി തുറന്നുകൊടുത്തതോടെ ഓരോ ആഴ്ചയിലുമുള്ള വിദേശ നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി 12-ന് അവസാനിച്ച വാരത്തിലെ കണക്കനുസരിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ പ്രധാന വിപണിയിൽ നിന്ന് ഏകദേശം 170 കോടി റിയാലിന്റെ ഓഹരികൾ വാങ്ങിക്കൂട്ടി.
ഇതിൽ ഭൂരിഭാഗവും, അതായത് 45.7 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വകയായിരുന്നു. അതേസമയം, വിദേശ വ്യക്തിഗത നിക്ഷേപകർ മൊത്തം വിപണി വ്യാപാരത്തിന്റെ 1.75% ആയ 38.9 കോടി റിയാലിന്റെ ഓഹരികൾ വാങ്ങിയപ്പോൾ 42 കോടി റിയാലിന്റെ ഓഹരികൾ വിറ്റഴിച്ചു.