< Back
Saudi Arabia

Saudi Arabia
തനിമ അൽ അഹ്സാ സ്വാതന്ത്ര്യ ദിന സംഗമം നടത്തി
|20 Aug 2023 11:39 PM IST
വൈവിധ്യങ്ങളുടെ ഒരുമ എന്ന തലകെട്ടിലിൽ തനിമ അൽ അഹ്‌സ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു , സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരുപാടിയിൽ ഏരിയ ഓർഗനൈസർ നൗഷാദ് അധ്യക്ഷനായിന്നു. നൗഫർ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
വൈദേശിക ശക്തികളിലിൽനിന്നും രാജ്യത്തെ മോചിപ്പിക്കാൻ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ട് ഏല്ലാ ജനാതിപത്യ വിശ്വാസികളും മതേതരത്വ സമൂഹവും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി. ഒഐസിസി പ്രതിനിധി ഷമീർ, കെഎംസിസി പ്രതിനിധി അഷ്‌റഫ്ഹാ ഗസൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹാരിസ് കോതമംഗലം സ്വാഗതവും അനസ് മാള നന്ദിയും പറങ്ങു. മുജീബ് ,അഷ്‌റഫ് സുൽഫി , സിറാജ് , നദീർ എന്നിവർ നേതൃത്വം നൽകി.