< Back
Saudi Arabia
തനിമ സാംസ്‌കാരിക വേദി ദമ്മാം   ഘടകം ഇഫ്താർ സംഗമം നടത്തി
Saudi Arabia

തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ഇഫ്താർ സംഗമം നടത്തി

Web Desk
|
30 March 2023 4:35 PM IST

സമൂഹങ്ങൾ പരസ്പരം അടുത്തറിയാനും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കാനുമുതകുന്ന പരിപാടികളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

തനിമ കേന്ദ്ര പ്രസിഡന്റ് കെ.എം ബഷീർ റമദാൻ സന്ദേശം നൽകി. ദമ്മാം ഘടകം പ്രസിഡന്റ് മുഹമ്മദ് അലി പീറ്റെയിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ അംജദ് സ്വാഗതം പറഞ്ഞു. വ്രതകാലങ്ങളിൽ സവിശേഷമായി ശരീരത്തിനു ലഭിക്കുന്ന പ്രയോജനങ്ങളെ ആസ്പദമാക്കി തനിമ പുറത്തിറക്കിയ വിഡിയോ പ്രദർശിപ്പിച്ചു.

റോസ് റെസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ 200 ഓളം പേർ പങ്കെടുത്തു. സിനാൻ കണ്ണൂർ, മുഹമ്മദ് കോയ, ഷമീർ ബാബു ശാന്തപുരം, മെഹബൂബ്, ജോഷി ബാഷ തുടങ്ങിയവർ നേതൃത്വം നൽകി.

Similar Posts