< Back
Saudi Arabia
തനിമ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
Saudi Arabia

തനിമ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Web Desk
|
4 Jun 2023 9:01 PM IST

തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞാനറിഞ്ഞ റമദാൻ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച രചന മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

ദമ്മാം തനിമ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. വെറുപ്പും വിദ്വേഷവും അരങ്ങ് വാഴുന്ന സമകാലിക സമൂഹത്തിൽ ഇത്തരം സദസ്സുകൾ ഏറെ പ്രാധന്യമർഹിക്കുന്നതായി പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ റമദാനിൽ ഞാനറിഞ്ഞ റദമാൻ എന്ന തലക്കെട്ടിൽ സഹോദര സമുദായ സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അപരിചിതന്റെ സകാത്ത് എന്ന പേരിൽ അനുഭവ കുറിപ്പെഴുതിയ ജോസഫ് എം പാലത്തറ ഒന്നാം സമ്മാനത്തിനർഹമായി. അർച്ചന അഭിഷേക്, സരിത ബേബി എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിനർഹരായി.

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാജിദ് ആറാട്ടുപുഴ ആശംസയർപ്പിച്ച് സംസാരിച്ചു. തനിമ പ്രസിഡന്റ് മുഹമ്മദ് പീറ്റയിൽ സമാപന ഭാഷണം നടത്തി. അംജദ് അലി, മുഹമ്മദ് കോയ, അസ്ന ഫാത്തിമ, സിനാൻ, മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി.





Similar Posts