< Back
Saudi Arabia
Hajj 2023

ഹജ്ജ് 2023

Saudi Arabia

ഹജ്ജ് പെർമിറ്റ് മൊബൈലിൽ സൂക്ഷിക്കണം; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നില്‍ പ്രദർശിപ്പിക്കണം

Web Desk
|
26 Jun 2023 12:05 AM IST

ഹാജിമാർക്കായി തവക്കൽനാ ആപ്ലിക്കേഷൻ ഏഴ് ഭാഷകളിൽ ലഭ്യമാകുമെന്ന് അധികൃതർ

മക്ക: സുരക്ഷാ വിഭാഗം ആവശ്യപ്പെടുമ്പോൾ ആഭ്യന്തര ഹാജിമാർ മൊബൈലിലെ ഡിജിറ്റൽ ഹജ്ജ് പെർമിറ്റ് കാണിക്കണം.ആഭ്യന്തര ഹാജിമാരുടെ ചുമതലയുള്ള ഹജ്ജ് കമ്പനികളുടെ ഏകോപന സമിതിയുടേതാണ് അറിയിപ്പ്. ഹാജിമാർക്കായി തവക്കൽനാ ആപ്ലിക്കേഷൻ ഏഴ് ഭാഷകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ മിനയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. നാളെ വൈകുന്നേരം വരെ ആഭ്യന്തര തീർഥാടകരുടെ വരവ് തുടരും. മക്കയിൽ പ്രവേശിക്കുമ്പോഴും പുണ്യസ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോഴും ആഭ്യന്തര തീർഥാടകർ തങ്ങളുടെ ഡിജിറ്റൽ കാർഡ് സ്മാർട്ട് ഫോണിൽ സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇവ കാണിക്കേണ്ടി വരും. എല്ലാ തീർഥാടകരും നുസുക് ആപ്ലിക്കേഷൻ ഡൗൺലോഡ്‌ ചെയ്യണം. അതിൽ ഡിജിറ്റൽ പെർമിറ്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ഹജ്ജ് കമ്പനികളുടെ ഏകോപന സമിതി നിർദേശിച്ചു.

പുണ്യസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനും മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശിക്കുവാനും ഇത് നിർബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് തീർഥാടകർക്ക് വേണ്ടി തവക്കൽനാ ആപ്പിൻ്റെ സേവനങ്ങൾ ഹിന്ദിയും ഉറുദുവും ഇംഗ്ലീഷും ഉൾപ്പെടെ ഏഴ് ഭാഷകളിൽ ലഭ്യമാകുമെന്ന് തവക്കൽന അറിയിച്ചു. 77 രാജ്യങ്ങളിൽ നിന്ന് ഇതിൻ്റെ സേവനം പ്രയോജനപ്പെടുത്താം. മക്കയിലേയും മദീനയിലേയും കാലാവസ്ഥ, ഖിബല സേവനം, ഹജ്ജ് സ്മാർട്ട് കാർഡ്, വാഹനങ്ങൾക്കും വ്യക്തികൾക്കും പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റുകൾ തുടങ്ങി 241 സേവനങ്ങൾ തവക്കൽനയിലൂടെ ലഭ്യമാകും.

Related Tags :
Similar Posts