< Back
Saudi Arabia
Saudi Arabia tightens action against taxi law violations
Saudi Arabia

സൗദിയിൽ ഒമ്പത് സാഹചര്യങ്ങളിൽ സേവനം നിഷേധിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് അനുമതി

Web Desk
|
3 Sept 2025 7:38 PM IST

പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

റിയാദ്: ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സേവനം നിഷേധിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് അനുമതി നൽകി സൗദി അറേബ്യ. ടാക്സി സേവനങ്ങൾക്കായി പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡപ്രകാരമാണിത്. ഒമ്പത് സാഹചര്യങ്ങളിലാണ് യാത്രക്കാരെ വാഹനത്തിൽ കൊണ്ടുപോകാതെ ഇരിക്കാൻ ഡ്രൈവർമാർക്ക് അനുമതി നൽകിയത്.

സേവനം നിഷേധിക്കാവുന്ന സാഹചര്യങ്ങൾ

  1. യാത്രക്കാർ വാഹനത്തിൽ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുക
  2. യാത്രക്കാരുടെ എണ്ണം സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്ന സാഹചര്യം
  3. യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക
  4. അക്രമകാരമായ പെരുമാറ്റം അല്ലെങ്കിൽ മയക്ക് മരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങൾ
  5. അറിയാത്ത ഡെസ്റ്റിനേഷനിലേക്ക് സേവനം നൽകാൻ ആവശ്യപ്പെടുക
  6. വാഹനത്തിന് കേടുപാട് വരുത്തുക
  7. സാമൂഹിക മര്യാദകളും, പെരുമാറ്റച്ചട്ടങ്ങളും പാലിക്കാതെ പെരുമാറുക
  8. മറ്റ് യാത്രക്കാരോട് മോശമായും അശ്രദ്ധമായും പെരുമാറൽ
  9. നിയമലംഘനങ്ങൾ

വാഹനത്തിന്റെ പ്രവർത്തന കാലാവധി അഞ്ച് വർഷം കവിയരുത്, ട്രാഫിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം, ടെക്‌നിക്കൽ ഉപകരണങ്ങൾ, ഐഡന്റിറ്റി സ്റ്റിക്കർ തുടങ്ങിയവ ഉണ്ടായിരിക്കണം, ഇൻഷുറൻസ് കൃത്യമായിരിക്കണം, പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ നിർദേശങ്ങളും പുതിയ മാനദണ്ഡത്തിൽ ഉൾപെടും. മേഖലയിൽ ഉയർന്ന നിലവാരമുള്ള സേവനം ലഭ്യമാകുന്നതിന്റെ ഭാഗമായാണ് നടപടി.

Similar Posts