< Back
Saudi Arabia

Saudi Arabia
സൗദിയില്‍ നാലു ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കൂടി ടെണ്ടര്‍ ക്ഷണിച്ചു
|28 April 2022 2:08 PM IST
സൗദിയില്‍ നാലു ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കൂടി ടെണ്ടര്‍ ക്ഷണിച്ചതായി അറിയിപ്പ്. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായാണ് നാലു ഡ്രൈവിങ് സ്‌കൂളുകള്‍ കൂടി സ്ഥാപിക്കുന്നതായി സൗദി ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചത്.
ഡ്രൈവിങ് സ്‌കൂളുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഒരു മാസത്തിനകം ടെണ്ടറുകള്‍ സമര്‍പ്പിക്കണമെന്നും സൗദി ട്രാഫിക് ഡയരക്ടറേറ്റ് പറഞ്ഞു.