< Back
Saudi Arabia
Thalassery Mahi Cricket Association
Saudi Arabia

തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

Web Desk
|
16 May 2023 10:17 PM IST

തലശ്ശേരി-മാഹി ക്രിക്കറ്റ് കൂട്ടായ്മ (ടി.എം.സി.സി) ആറാമത് ടീ10 ക്രിക്കറ്റ് ടൂർണ്ണമെന്റ് 18ന് വ്യാഴാഴ്ച ദമ്മാമിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റാഖയിൽ ഗൂക്ക ഫളഡ്ലീറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ടൂർണ്ണമെന്റിൽ ആറ് ടീമുകൾ പങ്കെടുക്കും.

തലശ്ശേരി, മാഹി പ്രദേശങ്ങളിലെ വിവിധ ദേശങ്ങളെ പ്രതിനിധീകരിച്ചാണ് ടീമുകൾ മാറ്റുരക്കുക. ടൂർണ്ണമെന്റിനോടനുബന്ധിച്ച് കൂട്ടായ്മയുടെ കുടുംബ സംഗമവും തലശ്ശേരി വിഭവങ്ങളടങ്ങിയ ഭക്ഷ്യമേളയും സംഘടിപ്പിക്കും.

മേളയോടനുബന്ധിച്ച് ടീം ജേഴ്സികളും ട്രോഫികളും പ്രകാശനം ചെയ്തു. നിമിർ അമീറുദ്ധീൻ, ഫാസിൽ ആദിരാജ, സജീർ എസ്.പി, ഇംതിയാസ്, സാജിദ് സി.കെ, ഷറഫ് താഴത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts