< Back
Saudi Arabia
ഇന്ത്യൻ ഹാജിമാർക്കായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
Saudi Arabia

ഇന്ത്യൻ ഹാജിമാർക്കായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Web Desk
|
26 May 2025 10:10 PM IST

തനിമ ഹജ്ജ് ഉംറ എന്ന പേരിലാണ് തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന ആപ്ലിക്കേഷൻ

ജിദ്ദ: ഇന്ത്യൻ ഹാജിമാർക്ക് ഹജ്ജ് യാത്ര എളുപ്പമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രവാസി സംഘടനയായ തനിമയുടെ കീഴിലാണ് സംരംഭം. തനിമ ഹജ്ജ് ഉംറ എന്ന പേരിലാണ് തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന ആപ്ലിക്കേഷൻ. ഇന്ത്യൻ തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയാണ് രൂപകൽപ്പന. സന്നദ്ധ പ്രവർത്തകർക്കും ഉപകാരപ്പെടുന്ന രൂപത്തിലാണ് ആപ്പിന്റെ രൂപകൽപ്പന. വ്യക്തിഗത വിവരങ്ങൾ ഹാജിമാർക്ക് സൂക്ഷിച്ചു വെക്കാനും ആപ്പ് വഴി സാധിക്കും. ജിദ്ദയിൽ ആപ്പിന്റെ ലോഞ്ചിങ് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ അലി വി.പി നിർവഹിച്ചു.

ഹാജിമാർക്കും വളണ്ടിയേഴ്‌സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്രവർത്തനം. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന മുഴുവൻ ബിൽഡിംഗുകളുടെ വിവരങ്ങളും ലൊക്കേഷനുകളും ഇതിലുണ്ട്. മിനാ, അറഫ ടെന്റുകൾ, ഹറമിലേക്ക് പോകുന്നതിന് ബസ്സുകളുടെ വിവരങ്ങൾ തുടങ്ങിയവയും ലഭ്യം. ഹാജിമാർക്ക് ആവശ്യമായ വിവരങ്ങൾ പ്രത്യേകം മാർക്ക് ചെയ്യാവുന്ന ബുക്ക്മാർക്ക് സൗകര്യം ആപ്പിന്റെ പ്രത്യേകതയാണ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളിൽ തനിമ ഹജ്ജ് ഉംറ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ജിദ്ദയിലെ വിവിധ സംഘടനാ ഭാരവാഹികളും തനിമ കേന്ദ്രസമിതി അംഗങ്ങളും പങ്കെടുത്തു. ആപ്പിനെ ഹജ്ജ് ഉംറ സമ്പൂർണ മൊബൈൽ ആപ്ലിക്കേഷനാക്കി മാറ്റാനാണ് പദ്ധതി. മുഹമ്മദലി പട്ടാമ്പി, മുനീർ ഇബ്രാഹിം, ഖലീൽ പാലോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Similar Posts