< Back
Saudi Arabia
Thanima won first place in KMCCs Know the Waqf Quiz Competition.
Saudi Arabia

കെഎംസിസിയുടെ വഖ്ഫിനെ അറിയാം മത്സരത്തിൽ തനിമക്ക് ഒന്നാം സ്ഥാനം

Web Desk
|
11 May 2025 3:23 PM IST

സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ രണ്ടാം സ്ഥാനവും കെഎംസിസി വണ്ടൂർ മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി

റിയാദ്: റിയാദ് കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി എസ്‌പെരൻസാ സീസൺ രണ്ടിന്റെ ഭാഗമായി 'വഖഫിനെ അറിയാം, വിജയിക്കാം' എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം ജില്ലയിലെ വിവിധ കെഎംസിസി മണ്ഡലം കമ്മിറ്റികളുടെയും ഇതര സംഘടനകളുടെയും ടീമുകൾ പങ്കെടുത്തു. പ്രിലിമിനറി റൗണ്ട് മത്സരത്തിന് ശേഷം യോഗ്യത നേടിയ ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.

60 ചോദ്യങ്ങളടങ്ങിയ അഞ്ച് റൗണ്ട് മത്സരത്തിലെ ചോദ്യങ്ങളെല്ലാം വഖഫ്, വഖഫ് ഭേദഗതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു. മത്സരത്തിൽ യഥാക്രമം തനിമ സാംസ്‌കാരിക വേദി ഒന്നാം സ്ഥാനവും സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ രണ്ടാം സ്ഥാനവും കെഎംസിസി വണ്ടൂർ മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. സൽമാൻ അബ്ദുൽ റാസിഖ്, അമീറലി പൂക്കോട്ടൂർ, യൂനുസ് തോട്ടത്തിൽ, യൂനുസ് കൈതക്കോടൻ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, ജില്ലാ ഭാരവാഹികളായ ശരീഫ് അരീക്കോട്, യൂനുസ് നാണത്ത്, നജ്മുദ്ദീൻ മഞ്ഞളാംകുഴി എന്നിവർ പരിപാടിക്ക് സംസാരിച്ചു.

മലപ്പുറം മണ്ഡലം ഭാരവാഹികളായ നാസർ ഉമ്മാട്ട്, റഫീഖ് ഒപി, ഷാജിദ്, ഷറഫു പൂക്കോട്ടൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ മുജീബ് പൂക്കോട്ടൂർ നന്ദി പറഞ്ഞു.

Similar Posts