< Back
Saudi Arabia
Tharwad Riyadh JP Cup Badminton Tournament Season 2 will be held on May 9 and 10
Saudi Arabia

തറവാട് റിയാദ് 'ജെ.പി കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്' സീസൺ 2 മെയ് 9,10 തിയതികളിൽ നടക്കും

Web Desk
|
2 May 2024 6:41 PM IST

റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയാണ് 'തറവാട്'

റിയാദ്: തറവാട് റിയാദ് ജെ.പി കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 മെയ് 9,10 തിയതികളിൽ നടക്കും. റിയാദിലെ എക്‌സിറ്റ് 16 ലെ റിമാൽ സെന്ററിലുള്ള റഈദ് പ്രോ കോർട്ടിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയാണ് 'തറവാട്' . കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ തറവാട് മെമ്പർ ജയപ്രകാശിന്റെ അനുസ്മരാണാർത്ഥമാണ് ടൂർണമെന്റിന് ജെ.പി ക്പ്പ് എന്ന് നാമകരണം ചെയ്തത്.

റിയാദ്, ദമ്മാം, ജിദ്ദ, കോബാർ, തായിഫ് പ്രവിശ്യകളിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പരസ്പരം മാറ്റുരയ്ക്കും. തറവാടിന്റെ ഉപദേശകസമിതി അംഗം ജോസഫ് ഡി. കൈലാത്താണ് ടൂർണമെന്റ് ഡയറക്ടർ. വിവിധ കാറ്റഗറിയിൽ നിന്നും വിജയിക്കുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ടൂർണമെന്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ജുബൈൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ ഇൻസ്‌പെക്ഷൻ കമ്പനിയാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ.

Similar Posts