< Back
Saudi Arabia

Saudi Arabia
അറാർ ബോർഡർ ചാമ്പ്യൻഷിപ്പിന് നവംബർ 22ന് തുടക്കമാവും
|12 Nov 2024 10:07 PM IST
മൊത്തം 12 ടീമുകൾ അണി നിരക്കുന്ന ചാമ്പ്യൻഷിപ്പ് രണ്ടുമാസം വരെ നീണ്ട് നിൽക്കും
അറാർ: ടീം ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് അറാർ സംഘടിപ്പിക്കുന്ന ബോർഡർ ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് സീസൺ നാലിന് നവംബർ 22ന് അറാറിൽ തുടക്കമാവും. ഫ്രെഡേ ക്രിക്കറ്റ് ക്ലബ് നൽകുന്ന വിന്നേഴ്‌സ് ആൻഡ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും അഫാഫ് ഇന്റർനാഷണൽ സ്‌കൂൾ നൽകുന്ന വിന്നേഴ്‌സ് ട്രോഫിക്കും സൈൻ സൂപ്പർ മാർക്കറ്റ് നൽകുന്ന റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അറാറിന് പുറമെ സകാക, തുറൈഫ്, ജലമീദ്, റഫഹ എന്നീ മേഖലകളിലെ പ്രമുഖ ടീമുകളും പങ്കെടുക്കും. മൊത്തം 12 ടീമുകൾ അണി നിരക്കുന്ന ചാമ്പ്യൻഷിപ്പ് രണ്ടുമാസം വരെ നീണ്ട് നിൽക്കും.