< Back
Saudi Arabia

Saudi Arabia
'ശില പിളർത്തുന്ന വേരുകൾ' പുസ്തകം പ്രകാശനം ചെയ്തു
|20 Aug 2023 11:32 PM IST
പ്രവാസി യുവ കവി മനോജ് കാലടിയുടെ ആദ്യ കവിതാസമാഹാരമായ 'ശില പിളർത്തുന്ന വേരുകൾ' ജുബൈൽ ഇന്ത്യൻ സ്കൂൾ മലയാളവിഭാഗം മേധാവി സനൽ കുമാർ, എഴുത്തുകാരി വീണ അജയകുമാറിന് കൈമാറി പുസ്തക പ്രകാശനം നിർവഹിച്ചു.
ജുബൈൽ നവോദയയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പുരസ്കാരങ്ങളും മനോജ് കാലടി നേടിയിട്ടുണ്ട്. ഡോ. രാവുണ്ണിയാണ് അവതാരിക എഴുതിയിരിക്കുന്നത്. 47 കവിതകളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
രാകേഷ് ചാണയിൽ അധ്യക്ഷനായിരുന്നു. ഉമേഷ് കളരിക്കൽ കവിതകളെ കുറിച്ച് വിശദീക്കരിച്ചു. ബഷീർ വരോട്, ലക്ഷ്മണൻ കണ്ടമ്പേത്ത്, പ്രജീഷ് കറുകയിൽ, അമൽ ഹാരിസ്, സാബു മേലേതിൽ, ജയൻ തച്ചമ്പാറ, രഞ്ജിത് നെയ്യാറ്റിൻകര, ഷാനവാസ് , ടോണി , ജയ് എൻ.കെ.തുടങ്ങിയവർ സംസാരിച്ചു, അബ്‌ദുൾ സലാം സ്വാഗതവും കവി മനോജ് കാലടി നന്ദിയും പറഞ്ഞു.