< Back
Saudi Arabia

Saudi Arabia
'തസ്ബീഹ് മാലയുടെ നൂല്' പുസ്തകം പ്രകാശനം ചെയ്തു
|4 Jun 2023 9:41 PM IST
സൂഫി ഗാന രചയിധാവും, ഗായകനുമായ ജാബിർ സുലൈം രചിച്ച 'തസ്ബീഹ് മാലയുടെ നൂല്' പുസ്തകത്തിന്റെ സൗദിയിലെ പ്രകാശനം സൂഫി ഗായകൻ സമീർ ബിൻസി നിർവഹിച്ചു.
പുസ്തകത്തിന്റെ ആദ്യ കോപ്പി മലയാളി സമാജം പ്രസിഡന്റ് മാലിക്ക് മഖ്ബൂൽ ഏറ്റുവാങ്ങി, സൂഫി ഗാനങ്ങളോടും അനുഭവങ്ങളോടും ചേർന്നു നിൽക്കുന്ന പുസ്തകമാണിതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രണയപ്പൊരുളായ റബ്ബിനെ അറിഞ്ഞും ആസ്വദിച്ചും കർമ്മങ്ങളെ അനുഷ്ഠാനതലത്തിനു പുറമെ പ്രണയ ചേഷ്ഠകളായി ഉൾക്കൊള്ളാനും അവയുടെ പൊരുളിലേക്ക് ആഴ്ന്നിറങ്ങാനും വായനക്കാരെ പുസ്തകം സഹായിക്കുമെന്ന് സമീർ ബിൻസി പറഞ്ഞു. റൗഫ് ചാവക്കാട്, റഹ്മാൻ കാര്യാട്, ഷബീർ ചാത്തമംഗലം, ജംഷാദ് കണ്ണൂർ, ഫൈസൽ കുറ്റ്യാടി, നജീബ് ചീക്കിലോട്, ഒ.പി ഹബീബ്, അസീസ് എ.കെ തുടങ്ങിയവർ നേതൃത്വം നൽകി.