< Back
Saudi Arabia
ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം നാളെ മക്കയിലെത്തും
Saudi Arabia

ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം നാളെ മക്കയിലെത്തും

Web Desk
|
30 May 2023 12:19 AM IST

കേരളത്തിൽ നിന്നുള്ള ഹാജിമാർ ജൂൺ നാലു മുതൽ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് എത്തുന്നത്

സൗദി അറേബ്യ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിലെ തീർത്ഥാടകർ നാളെ മുതൽ മക്കയിൽ എത്തി തുടങ്ങും. എട്ടു ദിവസം മുമ്പ് മദീനയിലെത്തിയവരാണ് നാളെ മുതൽ മക്കയിലെത്തുക. കേരളത്തിൽ നിന്നുള്ള ഹാജിമാർ ജൂൺ നാലു മുതൽ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് എത്തുന്നത്.

മെയ് 21 നു കൊൽക്കത്ത, ജയ്‌പൂർ, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നെത്തിയ 1400 തീർത്ഥാടകരാണ് എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി നാളെ വൈകുന്നേരത്തോടെ മക്കയിൽ എത്തുക. മക്കയിലെ അസീസിയിലാണ് മുഴുവൻ ഇന്ത്യൻ ഹാജിമാർക്കുമുള്ള താമസം ഒരുക്കിയിട്ടുള്ളത്. പ്രഭാത നമസ്കാരവും പ്രാർത്ഥനയും നിർവഹിച്ച് യാത്ര പുറപ്പെടാൻ തയ്യാറാകണമെന്നാണ് മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തീർത്ഥാടകരെ അറിയിച്ചിട്ടുള്ളത്. നാളെ വൈകുന്നേരത്തോടെ മക്കയിൽ തീർത്ഥാടകർ എത്തും. തുടർന്നുള്ള ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാർ മക്കയിലേക്കെത്തും.

മക്കയിലെ ഹാജ്ജി മാരെ സ്വീകരിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പുകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട് . ഹാജിമാർക്ക് ഹറമിൽ പോയി വരാനുള്ള സൗജന്യ ബസ്സ് സൗകര്യം നാളെ വെകുന്നേരം മുതൽ ആരംഭിക്കും. കെട്ടിടങ്ങളിൽ സൗകര്യമെല്ലാം ഒരുക്കിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് ജൂൺ നാലിന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ആദ്യ സംഘവും അന്നാണെത്തുക. കണ്ണൂരിൽ നിന്നും 145 തീർത്ഥാടകരുമായുള്ള സംഘമാണതിൽ കേരളത്തിൽ നിന്നുണ്ടാവുക.

Related Tags :
Similar Posts