< Back
Saudi Arabia
ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
Saudi Arabia

ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു

Web Desk
|
23 Dec 2022 11:25 AM IST

ദമ്മാം കോഴിക്കോട് തെക്കെപ്പുറം കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി. വിവിധ വിഭാഗങ്ങളിലായി നാല് മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ കളിയിൽ സീനിയർ ജൂനിയർ വിഭാഗത്തിൽ തോപ്പിൽ ടീം ജേതാക്കളായി. സബ്ജൂനിയർ വിഭാഗത്തിൽ ഐഡിയലിങ്കും ജേതാക്കളായി.

വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ടൂർണ്ണമെന്റിൽ കുടുംബങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നഹ്മത്ത് സഗായ, മാമു ബസാം, നജീബ് നൂർജഹാൻ, ബിച്ചു ഏഷ്യ എന്നിവർ സംബന്ധിച്ചു. സാബിത്ത്, പിടി അബു എന്നിവർ നേതൃത്വം നൽകി.

Similar Posts