< Back
Saudi Arabia
അൽഹസ്സ നവോദയ സംഘടിപ്പിക്കുന്ന   ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും
Saudi Arabia

അൽഹസ്സ നവോദയ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും

Web Desk
|
25 Aug 2022 2:57 PM IST

അൽഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് രത്രി 11ന് ആരംഭിക്കും. സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ മേഖലയിലെ 10 പ്രമുഖ ഫുട്‌ബോൾ ടീമുകളാണ് ടൂർണമെന്റിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ഹഫൂഫിലെ അസീസ് ക്ലിനിക്കിന് സമീപമുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുകയെന്നും നവോദയ ഹഫൂഫ് ഏരിയ ഭാരവാഹികൾ അറിയിച്ചു.

Similar Posts