< Back
Saudi Arabia

Saudi Arabia
നാലാമത് തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് നാളെ ആരംഭിക്കും
|26 Oct 2023 12:05 AM IST
ദമ്മാം നാട്ടുകൂട്ടം സംഘടിപ്പിക്കുന്ന നാലാമത് തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ നാളെയും വെള്ളിയാഴ്ചയുമായി ദമ്മാം ഗുക്ക ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
നൂറിൽപരം തൃശൂർ നിവാസികൾ പങ്കെടുക്കുന്ന അഞ്ച് ടീമുകൾ പകലും രാത്രിയും ആയി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും. ടീം ജെസി ലോക കേരള സഭാംഗം നാസ് വക്കം പുറത്തിറക്കി പ്രസിഡന്റ് അഡ്വ : മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായിരുന്നു. താജു അയ്യാറിൽ , നജീം ബഷീർ , വിബിൻ ബാസ്കർ , ഷാന്റോ ചെറിയാൻ , ഇല്യാസ് കയ്പമംഗലം , സോണി തരകൻ , ജാസിം നാസർ , സജീവ് ഫ്ലീറ്റ് ലൈൻ , എന്നിവർ സംസാരിച്ചു. വിജോ വിൻസന്റ് , റഫീഖ് വടക്കഞ്ചേരി , സാദിഖ് അയ്യാലിൽ , ജിയോ ലൂയിസ് , ഫൈസൽ അബൂബക്കർ , രാഹുൽ , മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. വിവിൻ, സജീവ്, സെബിൻ, ജോസഫ് എന്നിവർ പങ്കെടുത്തു.