< Back
Saudi Arabia
കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നാളെ
Saudi Arabia

കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നാളെ

Web Desk
|
28 March 2025 3:28 PM IST

റിയാദ്: കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നാളെ (29/3/25 ശനി) നടക്കും. മണ്ഡലത്തിലെ 150 ലധികം മത്സരാർത്ഥികൾ 3 വിഭാഗങ്ങളിൽ ഓൺലൈനായി മാറ്റുരച്ച മത്സരത്തിൽ ഓരോ വിഭാഗങ്ങളിൽ നിന്നും 7 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുക.

ഫൈനൽ റൗണ്ടിൽ വിജയിക്കുന്ന ജൂനിയർ,സീനിയർ ബോയ്സ് ആൻഡ് ഗേൾസ് വിഭാഗത്തിൽ അവസാന 3 പേർക്ക് യഥാക്രമം 10001,5001,3001 രൂപ പ്രൈസ് മണിയും പ്രശസ്തി പത്രവും,ഫലകവും നൽകുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു

Similar Posts