< Back
Saudi Arabia
സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കും
Saudi Arabia

സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കും

ijas
|
19 Jun 2022 12:05 AM IST

കിഴക്കന്‍ പ്രവിശ്യയിലും, മദീനക്കും യാമ്പുവിനും ഇടയിലുള്ള പ്രദേശങ്ങളിലുമാണ് കടുത്ത ചൂടിന് സാധ്യത

സൗദി: രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ മുതല്‍ ബുധനാഴ്ച വരെയുളള ദിവസങ്ങളില്‍ താപനില ക്രമാതീതമായ ഉയരും. കിഴക്കന്‍ പ്രവിശ്യയിലും, മദീനക്കും യാമ്പുവിനും ഇടയിലുള്ള പ്രദേശങ്ങളിലുമാണ് കടുത്ത ചൂടിന് സാധ്യത. ഇവിടങ്ങളില്‍ പകലില്‍ 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയരും.

റിയാദ്, അല്‍ഖസീം, വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില 45 മുതല്‍ 47 ഡിഗ്രി വരെയും ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പുറം ജോലികളിലേര്‍പ്പെടുന്നവരും യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കി.

Similar Posts