< Back
Saudi Arabia

Saudi Arabia
സൗദി കിഴക്കൻ പ്രവിശ്യയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു
|27 Aug 2024 10:43 PM IST
കഴിഞ്ഞ ദിവസം റുബുൽഖാലി പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യകാരനെയും സ്വദേശി പൗരനെയും പൊലീസ് രക്ഷപ്പെടുത്തി
സൗദിയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം റുബുൽഖാലി പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യകാരനെയും സ്വദേശി പൗരനെയും പൊലീസ് എത്തി രക്ഷപ്പെടുത്തി. വാഹനം കേടായതിനെ തുടർന്നാണ് ഇരുവരും വിജന മരുഭൂമിയിൽ അകപ്പെട്ടുപോയത്. സൗദി അതിർത്തി സുരക്ഷാ വിഭാഗമെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സൗദി കിഴക്കൻ പ്രവിശ്യയിൽ മരുഭൂമിയിലാണ് ഒറ്റപ്പെട്ടുപോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷാ വിഭാഗത്തിൻറെ ടോൾ ഫ്രീ നമ്പറായ 911, 994 എന്ന നമ്പറുകളിൽ വിളിച്ച് സഹായം തേടണമെന്ന് സുരക്ഷ വിഭാഗം നിർദ്ദേശം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യകാരനുൾപ്പെടെ രണ്ട് പേർ ഇതേ മരുഭൂമിയിൽ അകപ്പെട്ട് നാല് ദിവസങ്ങള്ക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.