< Back
Saudi Arabia
The Indian football team SAFF U19
Saudi Arabia

സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദമ്മാമില്‍ പരിശീലനത്തിനെത്തി

Web Desk
|
19 Sept 2023 11:21 PM IST

സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സന്നാഹ മല്‍സരങ്ങളുടെ ഭാഗമായി ദമ്മാമിലെ അല്‍ ഹസയിലെത്തി. 23 അംഗ ടീമിന്റെ മുഖ്യ പരിശീലകന്‍ ശുവേന്തു പാണ്ടയും ടീമിനോടൊപ്പം എത്തിയിട്ടുണ്ട്.

മലയാളിയായ ടീം അസി. കോച്ച് ബിബി തോമസ്, ഷെഹിന്‍ മുഹമ്മദ് (ഫിസിയോ) എന്നിവര്‍ക്കൊപ്പം രണ്ട് മലയാളി കളിക്കാരും ടീമിലുണ്ട്. തിരുവനന്തപുരം സ്വദേശി കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് താരം മധ്യനിരക്കാരന്‍ എബിന്‍ ദാസ്, ഗോകുലം കേരള എഫ് സിയുടെ താരം പ്രതിരോധ നിരക്കാരന്‍ തോമസ് കെ ചെറിയാന്‍ എന്നിവരാണ് ടീമിലുള്ള മലയാളി കളിക്കാര്‍.

സൗദി ടീമുമായി സൗഹ്യദ മല്‍സരങ്ങളില്‍ പങ്കെടുത്ത ടീമിന് സാഫ് ഗെയിംസില്‍ മികച്ച കളി കാഴ്ച്ചവെച്ച് കിരീടം ചൂടാന്‍ സാധിക്കുമെന്ന് ടീം കോച്ച് ബിബി തോമസ് പറഞ്ഞു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഈ മാസം 21 മുതലാണ് സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്.

ഗ്രൂപ്പ് ബിയില്‍ ഭൂട്ടാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സയ്യിദ് ഹുസ്സൈന്‍ (ഹൈദരാബാദ്), ദമ്മാം ഫോക്കസ് അക്കാദമി സാരഥികളായ സുനീര്‍ എന്‍പി, ഫവാസ് ഇല്ലിക്കല്‍, ആദില്‍, അജ്മല്‍ കൊളക്കാടന്‍, നസീം അബ്ദുറഹ്‌മാന്‍, അന്‍ഷാദ് കാവില്‍, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ എന്നിവര്‍ ടീമിനെ സന്ദര്‍ശിച്ച് വിജയാശംസകള്‍ നേര്‍ന്നു.

Similar Posts