< Back
Saudi Arabia
സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ
Saudi Arabia

സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ

Web Desk
|
29 Oct 2022 11:34 PM IST

ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്‌കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്‌കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്‌കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. പൂർത്തിയായ ഉടൻ തുറക്കുമെന്ന് മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപർവൈസർ എൻജിനീയർ റാമി യഗ്മൂർ പറഞ്ഞു.

ഒരേസമയം 200-ലധികം പരിശീലന വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്‌കൂൾ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഡ്രൈവിങ് സ്‌കൂളുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഇത്തരത്തിലുള്ള ആദ്യ സ്‌കൂളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടാക്‌സികൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ, ഹെവി, ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവയിലെ പരിശീലനത്തിന് പുറമേ പ്രത്യേക പരിശീലന ട്രാക്കുകളിലൂടെ ആംബുലൻസ്, പൊലീസ്, അഗ്‌നിശമനസേന തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രഫഷനൽ ഡ്രൈവിങ് പരിശീലനം സ്‌കൂളിൽ ഉൾപ്പെടുന്നു.

ട്രെയിനികൾക്ക് സുരക്ഷിതവും സംരക്ഷിതവുമായ ഡ്രൈവിങ് പരിശീലനം നേടാനും റോഡിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും സ്‌കൂൾ ലക്ഷ്യമിടുന്നു. ഇതിന് വിപുലമായ പരിശീലന പാഠ്യപദ്ധതിയും മൂല്യനിർണയ സംവിധാനവുമുണ്ടെന്നും സൂപ്പർവൈസർ എൻജിനീയർ റാമി പറഞ്ഞു.

Similar Posts